പൊലീസ് തലപ്പത്ത് അടുത്ത മാസം വൻ അഴിച്ചു പണി: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി പദവി

Spread the love

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അടുത്ത മാസം വൻ അഴിച്ചു പണിയാണ് ഉണ്ടാവുക .നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി പദവി ലഭിക്കുന്നതോടെ ആ പദവിയിലേക്ക് എം.

ആർ. അജിത് കുമാറിനെ നിയമിക്കുമോ എന്നത് പ്രധാനമാണ്. നിലവിലെ സംസ്ഥാന പൊലീസ് മേധാവി വിരമിക്കുന്നതോടെ ജൂലൈയില്‍ വീണ്ടും പൊലീസ് തലപ്പത്ത് മാറ്റം വരും.
ഫയർഫോഴ്സ് മേധാവിയായ കെ പത്മകുമാർ വിരമക്കുന്നതോടെ മേയില്‍ സംസ്ഥാന പൊലീസ് തലപ്പത്ത് വലിയ അഴിച്ചു പണി ഉണ്ടാകും.

ഡിജിപി റാങ്കിലുള്ള കെ .പത്മകുമാർ വിരമിക്കുന്നതോടെ മനോജ് എബ്രഹാമിനെ ഡി. ജി പി പദവി നല്‍കും. ജൂണില്‍ നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷൈഖ് ദർവേഷ് സാഹിബ് വിരമിക്കുന്നതോടെ ജൂലൈ ആദ്യവാരത്തില്‍ വീണ്ടും അഴിച്ചു പണി വരും. കേന്ദ്ര

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടേഷനില്‍ പോയ റാ വാഡ ചന്ദ്രശേഖരൻ തിരിച്ച്‌ വരാൻ സാധ്യത കുറവാണ്. കേന്ദ്രം അയക്കുന്ന 3 പേരുടെ ചുരുക്ക പട്ടികയില്‍ നിന്നും ഒരാളെ സംസ്ഥാന സർക്കാർ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കും .

കേന്ദ്രം അയക്കുന്ന ചുരുക്കപട്ടികയില്‍ എം ആർ അജിത്കുമാർ ഉണ്ടാകുമോ എന്നത് പ്രധാനമാണ് . മനോജ് എബ്രഹാം ക്രമസമാധന ചുമതലയില്‍ നിന്നും മാറുമ്പോള്‍ എം. ആർ അജിത് കുമാറിനെ ആ കസേരയില്‍ തിരിച്ചെത്തിക്കുമോ എന്നതിലും വ്യക്തതയില്ല. രണ്ട് മാസം കഴിഞ്ഞാല്‍ വീണ്ടും അഴിച്ചു പണി വരുന്നതിനാല്‍ സാധ്യത കുറവാണ്.