പോലീസ് മർദനത്തിനെതിരേ കുമരകത്ത് പോലീസ് സ്റ്റേഷൻ മാർച്ച്നടത്തി:

Spread the love

സ്വന്തം ലേഖകൻ
കുമരകം : കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതിനെതിരെ കുമരകം, തിരുവാർപ്പ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുമരകം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാർച്ച് കുമരകം ചന്ത കവലയിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. കുമരകം മണ്ഡലം പ്രസിഡന്റ് വിഎസ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

 

തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ , എ വി തോമസ് ആര്യപള്ളി , സുമേഷ് കാഞ്ഞിരം, രഘു അകവൂർ , സി ജെ സാബു , കൊച്ചുമോൻ പൗലോസ്, പി എ ശശീന്ദ്രൻ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽഎസ് പിള്ള , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലീമ ശിവാത്മജൻ, റേച്ചൽ ജേക്കബ്, വത്സമ്മ തങ്കപ്പൻ ബ്ലോക്ക് വൈസ്

 

പ്രസിഡന്റ് മായ ഷിബു, വി എ വർക്കി, ബ്ലോക്ക് സെക്രട്ടറിമാരായ സതീഷ് ഫിലിപ്പ്, ബോബി മണവേലിൽ, അജാസ് തച്ചാട്ട്, കൽഹത്ത്, അയ്യൻ കോയിച്ചിറ,പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ് , ദിവ്യ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group