60-കാരനെ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി:തന്നെ ഇരുപത്തഞ്ച് പേരടങ്ങുന്ന സംഘം പിന്തുടരുന്നതായും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പോലീസ് സ്റ്റേഷനില്‍ എത്തിയത്: പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ 60-കാരനെ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. രാമചെട്ടിപാളയം സ്വദേശിയായ എ.രാജനെയാണ് ബസാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ മുറിയില്‍ ബുധനാഴ്ച രാവിലെയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 11.19 ഓടെ തന്നെ ഇരുപത്തഞ്ച് പേരടങ്ങുന്ന സംഘം പിന്തുടരുന്നതായും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷനില്‍ രാജനെത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ സെന്തില്‍ കുമാർ പരിശോധിച്ചിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനാല്‍ രാജനോട് രാവിലെ വരാൻ ആവശ്യപ്പെട്ടു. സെന്തില്‍ കുമാർ ജോലിസംബന്ധമായ തിരക്കുകളിലേക്ക് മാറിയതോടെ രാജൻ ഒന്നാം നിലയിലുള്ള സബ്-ഇൻസ്പെക്ടറുടെ മുറിയിലേക്ക് എത്തുകയായിരുന്നു.

ബുധനാഴ്ച രാവിലെയോടെ സബ്-ഇൻസ്പെക്ടർ നാഗരാജ് എത്തി പരിശോധിച്ചപ്പോള്‍ മുറി ഉളളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മുറി ചവിട്ടിപൊളിച്ചതോടെയാണ് രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജൻ ടൗണ്‍ഹാളില്‍ സ്വകാര്യ ബസില്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംഭവത്തേക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അതേസമയം,

അവിവാഹിതനും മദ്യത്തിന് അടിമയുമായ രാജൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരുസംഘം ആളുകള്‍ തന്നെ ആക്രമിക്കാൻ വരുന്നതായി പറഞ്ഞിരുന്നുവെന്ന് രാജന്റെ മൂത്തസഹോദരി വീരമണി പറഞ്ഞു