ജനങ്ങൾക്ക് കാവൽ നിൽക്കേണ്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് പോലും സുരക്ഷയില്ല. പിന്നെ എങ്ങനെയാണ് പോലീസ് സേന ഈ നാടിനെ സംരക്ഷിക്കുക?…പൊലീസുകാരിയെ ബലാത്സംഗം ചെയ്തത് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട ഡിവൈ.എസ്.പിയും വനിതാ പൊലീസുദ്യോഗസ്ഥയും സസ്‌പെന്‍ഷനില്‍.കേൾക്കുമ്പോൾ തലയിൽ കൈവെച്ചു പോകും.ഇതാണോ പിണറായിയുടെ പോലീസ് സേന.ബലാൽസംഗക്കേസിൽ പ്രതിയായ സബ് ഇൻസ്പെക്ടർ വിൽഫർ ഫ്രാൻസിസിൽനിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കെഎപി മൂന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റ് സ്റ്റാർമോൻ ആർ.പിള്ള, സൈബർ ഓപ്പറേഷൻസ് ഓഫിസ് റൈറ്റർ അനു ആന്റണി എന്നിവരെയാണു കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. വിൽഫർ തന്നെ ബലാൽസംഗം ചെയ്തെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇടപെട്ട ഇവർ സംഭവം ഒതുക്കിത്തീർക്കാൻ പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണു നടപടി. കഴിഞ്ഞ നവംബർ 16നാണ് ഉദ്യോഗസ്ഥ ബലാൽസംഗത്തിനിരയായത്. തുടർന്ന് വിൽഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു.വിവരമറിഞ്ഞിട്ടും നടപടിയെടുക്കാനോ നിയമസഹായം നൽക്കുകയോ ചെയ്യാതെ കീശ വീർപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. സംഭവം പൊലീസിന് മൊത്തത്തിൽ നാണക്കേട് ഉണ്ടാക്കി.