സംസ്ഥാന പോലീസ് മേധാവി ആകേണ്ടവരുടെ ചുരുക്കപ്പട്ടിക 26ന് അറിയാം.

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത പോലീസ് മേധാവി ആകേണ്ടവരുടെ ചുരുക്കപ്പട്ടിക 26ന് അറിയാം.

video
play-sharp-fill

പട്ടിക തയ്യാറാക്കാനുള്ള യുപിഎസ്‌സി യോഗം 26 ന് ഡൽഹിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. യുപിഎസ് സി അംഗീകരിക്കുന്ന പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും.

യുപിഎസ്‌സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് 3 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലൊരാളെ സംസ്ഥാന സർക്കാരിന് പോലീസ് മേധാവിയായി നിയമിക്കാം. ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്.

ഡിജിപിമാരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, എഡിജിപി സുരേഷ് രാജ് പുരോഹിത്, എം ആർ അജിത്കുമാർ എന്നിവരാണ് പട്ടികയിലുള്ളത്