
കുമരകം : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ അകാരണമായി പോലീസ് മർദ്ദിച്ച്അവശനാക്കിയതിൽ പ്രതിഷേധിച്ച്
സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് ധർണയും നടത്തുന്നു. അതിന്റെ ഭാഗമായി കുമരകം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും തിരുവാർപ്പ്
കോൺഗ്രസ് മണ്ഡലംകമ്മിറ്റിയുടെയും നേതൃത്വത്തിൽ കുമരകം പോലീസ് സ്റ്റേഷനിലക്ക് മാർച്ചും ധർണ്ണയും നടത്തും.നാളെ (12.09.2025 വെള്ളിയാഴ്ച) രാവിലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
10.30 ന് നടത്തപ്പെടുന്ന പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും. ആറ്റാമംഗലം പള്ളിക്ക്
സമീപത്തു നിന്നും മാർച്ച് ആരംഭിച്ച് കുമരകം പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന് ധർണ സമരം നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് സി ജെ സാബു അറിയിച്ചു.