
കാസർകോട്: പോലീസ് മർദ്ദനത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പോലീസിന്റെ മർദനം.
നാട്ടുകാരെ ഒരു കാരണവുമില്ലാതെ പോലീസ് മർദിച്ചതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയ സംഭവത്തിലാണ് 17 കാരനെ കുമ്പള പോലീസ് ക്രൂരമായി മരിച്ചത്. കുട്ടിയെ കൂടാതെ ഒപ്പമുണ്ടായിരുന്ന കുട്ടികളെയും ഉദ്യോഗസ്ഥർ മർദിച്ചു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പരാതി നല്കാൻ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കള്ളക്കേസുണ്ടാക്കി കേസില്‍ മാതാപിതാക്കളെയും പ്രതി ചേർക്കാൻ ശ്രമിച്ചെന്നും ഇവർ പരാതി നല്കി.
ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തിനിടയിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത നാട്ടുകാരെയും പോലീസ് മർദിച്ചുവെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയും പോലീസ് അതിക്രമം അഴിച്ചുവിട്ടു. കുട്ടികള്‍ ദൃശ്യങ്ങള്‍ പകർത്തിയത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവർക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മർദിക്കുകയുമായിരുന്നുവെന്നും മർദമനേറ്റ 17കാരൻ പറയുന്നു.
പരിക്കേറ്റ കുട്ടിയെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് വിഷയത്തില്‍ പോലീസിന് പരാതി നല്കി. പരാതി നല്കി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ചതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും സ്റ്റേഷനിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊഴി എടുക്കാനാണ് വിളിച്ചതെന്നാണ് കുടുംബം കരുതിയത്. പക്ഷെ പോലീസ് സ്റ്റേഷനില്‍ ഇൻ്റിമേഷൻ എത്തിയ സമയം ഒപ്പിടാൻ എന്ന വ്യാജേന വിളിച്ചുവരുത്തി വ്യാജകേസില്‍ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
നാട്ടുകാരെ അക്രമിക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകർത്തിയ വിദ്യാർഥികളെ കുമ്പള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. മർദനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്കി.




