ബസില്‍ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്ന യുവതിയെ കടന്നുപിടിച്ച് പൊലീസുകാരൻ ; കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്കുള്ള ബസ്‌ യാത്രയ്‌ക്കിടെ റബ്ബർ ബോർഡ് ഓഫീസിലെത്തിയ യുവതിയെ കടന്ന് പിടിച്ചത് പെരുവന്താനം സ്റ്റേഷനിലെ പോലീസുകാരൻ ; പോലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ പൊൻകുന്നത്ത് നിന്നും ബസ് മാറി കയറിയ യുവതിയെ വീണ്ടും പിന്തുടർന്ന് ശല്യം ചെയ്തു; ഗതികെട്ട യുവതി പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകി ;പോലീസുകാരനെ കൈയോടെ പൊക്കി പോലീസ് ; പിടിയിലായ പെരുവന്താനം പോലീസ്‌ സ്‌റ്റേഷനിലെ സിപിഒ അജാസ്‌ മോനെ സസ്‌പെൻഡ് ചെയ്ത് ഇടുക്കി ജില്ലാ പൊലീസ് മേധാവി

Spread the love

സ്വന്തം ലേഖകൻ

ബസില്‍ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്ന യുവതിയെ കടന്നുപിടിച്ച് പൊലീസുകാരൻ. കോട്ടയത്തുനിന്നും മുണ്ടക്കയത്തേക്കുള്ള ബസ്‌ യാത്രയ്‌ക്കിടെ റബ്ബർ ബോർഡ് ഓഫീസിലെത്തിയ യുവതിയെ കടന്ന് പിടിച്ച് പോലീസുകാരൻ. ഒൻപതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോൻ കടന്നുപിടിച്ചത് . പോലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ പൊൻകുന്നത്ത് നിന്നും ബസ് മാറി കയറിയ യുവതിയെ വീണ്ടും പിന്തുടർന്ന് പോലീസുകാരൻ.

ബസ്‌ യാത്രയ്‌ക്കിടെ രണ്ടാം വട്ടവും യുവതിയെ ശല്യംചെയ്‌ത പെരുവന്താനം പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കൂട്ടിക്കല്‍ തത്തന്‍പാറ അജാസ്‌ മോനെ പൊൻകുന്നം പൊലീസ് അറസ്‌റ്റ് ചെയ്തതിന് പിന്നാലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതാപ് റ്റി കെ ഐപിഎസ് സസ്‌പെൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ഇരുന്നതിന്റെ തൊട്ട് പുറകിലത്തെ സീറ്റിൽ ഇരുന്ന പൊലീസുകാരൻ സീറ്റിന്റെ ഇടയിലൂടെ കൈയിട്ട് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. പൊലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ ബസ് മാറി കയറിയ യുവതിയെ പിൻതുടർന്ന് ശല്യം ചെയ്യുകയായിരുന്നു പൊലീസുകാരൻ .

ഇന്നലെ ഉച്ചയ്‌ക്ക്‌ 1 .30ന്‌ കാഞ്ഞിരപ്പള്ളി കോടതിക്ക്‌ മുന്‍പിലായിരുന്നു സംഭവം. പൊന്‍കുന്നത്തുനിന്നും മുണ്ടക്കയത്തേക്ക്‌ പോയ ബസില്‍ വെച്ച്‌ പെരുവന്താനം പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കൂട്ടിക്കല്‍ തത്തന്‍പാറ അജാസ്‌ മോനെ (44) യാണ് പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോട്ടയത്തുനിന്നും പൊന്‍കുന്നത്ത്‌ ബസ്‌റ്റാന്‍ഡില്‍ ഇറങ്ങിയ യുവതി പിന്നീട്‌ മറ്റൊരു ബസിൽ കയറിയപ്പോള്‍ പിന്തുടര്‍ന്ന്‌ അതേ ബസില്‍ കയറുകയും യുവതിയെ വീണ്ടും ശല്യം ചെയ്യുകയും ആയിരുന്നു അജാസ്. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.