സാമ്പത്തിക ബാധ്യത, പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ; മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. സന്തോഷ്‌കുമാറാണ് മരിച്ചത് 

Spread the love

ആലപ്പുഴ: മുഹമ്മ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സി പി ഒ സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്.

video
play-sharp-fill

സ്റ്റേഷന്‍ കെട്ടിടത്തിന് മുകളിലെ ഷീറ്റിട്ട ഭാഗത്താണ് സന്തോഷ് കുമാറിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ജിഡി ഡ്യൂട്ടിയിലായിരുന്ന സന്തോഷ് കുമാര്‍ രാവിലെ മുതല്‍ രാത്രി 9 വരെ സ്റ്റേഷനിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരം വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടത്.

ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പിലെ പരാമര്‍ശം.

5 വര്‍ഷമായി മുഹമ്മയിലെ ഭാര്യാവീട്ടിലാണ് താമസം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച സന്തോഷ് കുമാറിന് ഭാര്യയും രണ്ട് പെണ്‍മക്കളും ഉണ്ട്.