അച്ചടക്ക രഹിതമായ പെരുമാറ്റത്തിന്റെ പേരിൽ സസ്പെൻഷൻ; സ്ഥലം മാറ്റിയതോടെ കൃത്യമായി ജോലിക്ക് ഹാജരാകാറില്ല; ഒരു മാസമായി അനധികൃതമായി ജോലിയിൽ നിന്ന് വിട്ടു നിന്നു; കാരണം കാണിക്കൽ നോട്ടീസിനും മറുപടിയില്ല; സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

പത്തനംതിട്ട: സിവിൽ പോലീസ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ചു. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ചിറ്റാർ രഞ്ജിനി നിലയത്തിൽ ആർ.ആർ. രതീഷ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 നാണ് ഇദ്ദേഹത്തെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയും ഭാര്യാമാതാവും ചേർന്ന് അഴിച്ചിറക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അച്ചടക്ക രഹിതമായ പെരുമാറ്റത്തിന്റെ പേരിൽ രതീഷ് ഇടയ്ക്ക് സസ്പെൻഷനിലായിരുന്നു. പത്തനംതിട്ടയിൽ നിന്നുമാണ് തിരുവല്ലയിലേക്ക് സ്ഥലം മാറ്റിയത്. അവിടെ കൃത്യമായി ജോലിക്ക് ഹാജരാകാറില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസമായി അനധികൃതമായി ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇതിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.