
കൊല്ലം: കുണ്ടറയില്‍ ഉത്സവത്തിന് എത്തിയ യുവതിക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി.
കാഞ്ഞിരംകോട് ക്ഷേത്രത്തില്‍ ഉത്സവം കാണാൻ എത്തിയപ്പോഴാണ് യുവതിക്ക് മർദനമേറ്റതെന്ന് പറയുന്നു. ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ യുവതിയെ മർദിച്ചതായാണ് പരാതി.
കുണ്ടറ എസ് ഐ കിരണ്‍ ആണ് മർദിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, യുവതിയുടെ ഭർത്താവ് ജോലി തടസപ്പെടുത്തിയതായാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.



