പെട്രോള്‍ അടിച്ചതിന് പണം ചോദിച്ചു; പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി വാഹനം ഓടിച്ച് പൊലീസുകാരന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച ജീവനക്കാരനെ പൊലീസുകാരന്‍ കാറിന്റെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ചു. കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പെട്രോള്‍ പമ്പ് ജീവനക്കാരനായ പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി ഇയാള്‍ വാഹനം ഓടിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

പമ്പിലെത്തി പെട്രോള്‍ അടിച്ച ശേഷം പണം ചോദിച്ചപ്പോള്‍ പൊലീസുകാരന്‍ ഇന്ധനത്തിന്റെ മുഴുവന്‍ തുകയും നല്‍കിയില്ല. തുടര്‍ന്ന് പമ്പ് ജീവനക്കാരനായ അനില്‍ വാഹനം തടഞ്ഞു. വാഹനം മുന്നോട്ട് എടുക്കുകയും ജീവനക്കാരനെ ബോണറ്റില്‍ കയറ്റി പൊലീസുകാരന്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാരന്‍ ഫുള്‍ ടാങ്കാണ് ഇന്ധനം അടിച്ചതെന്നും മുഴുവന്‍ തുകയും നല്‍കാത്തത് ചോദ്യം ചെയ്തപ്പോള്‍ പമ്പിലെ ജീവനക്കാരനായ അനിലിനെ ബോണറ്റില്‍ കയറ്റി പൊലീസ് സ്‌റ്റേഷന്‍ വരെ കൊണ്ടുപോകുകയായിരുന്നുവെന്നാണ് പമ്പ് ജീവനക്കാര്‍ പറയുന്നത്. 2100 രൂപയ്ക്ക് ഇന്ധനം അടിച്ചെന്നും 1900 രൂപ നല്‍കി ഇതേയുള്ളൂവെന്നും പറഞ്ഞാണ് പൊലീസുകാരന്‍ വാഹനം എടുത്ത് പോയതെന്നും പമ്പ് ജീവനക്കാര്‍ പറഞ്ഞു.