പടപ്പക്കരയിൽ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം;കുണ്ടറയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു

Spread the love

കൊല്ലം : കുണ്ടറയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിന് ആണ് മർദ്ദനമേറ്റത്. പടപ്പക്കരയിൽ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു. പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. സെബാസ്റ്റ്യനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.