ഷർട്ട് ചെറുതാക്കാനെത്തി, കടയിൽ ആരുമില്ലെന്ന് ഉറപ്പാക്കി; കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ചു; പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ പോലീസിന്റെ വലയിലായി

Spread the love

കൊച്ചി: പാലാരിവട്ടത്ത് നിന്ന് സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ.
കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് ഫസൽ (24) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം സെൻ്റ് മാർട്ടിൻ ജങ്ഷന് സമീപം തയ്യൽക്കട നടത്തുന്ന സ്ത്രീയുടെ സ്വർണമാലയാണ് പ്രതി പിടിച്ചുപറിച്ചത്.

video
play-sharp-fill

രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ഉച്ചയ്ക്ക് 02.30 ഓടെയാണ് യുവാവ് തയ്യൽക്കടയിൽ എത്തിയത്. ഇൻ്റർവ്യൂവിന് പോകാൻ ഷർട്ടിൻ്റെ ഇറക്കം കുറയ്ക്കണമെന്നായിരുന്നു ഫസൽ ആവശ്യപ്പെട്ടത്.

കടയിൽ സ്ത്രീ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രതി ഇവിടെ നിന്ന് പോയ ശേഷം പിന്നീട് തിരിച്ചുവന്നു. സ്ത്രീയുമായി സംസാരിച്ചുനിൽക്കുന്നതിനിടെ മാല പൊട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയുടമയായ സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് പ്രതിയുടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസ്സുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.