സഹോദരൻമാർ തമ്മിലുള്ള വാക്കുതർക്കം അന്വേഷിക്കാൻ എത്തിയ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സിപിഒക്കും കുത്തേറ്റു:പ്രതി രക്ഷപ്പെട്ടു.

Spread the love

തൃശൂർ :ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സിപിഒക്കും കുത്തേറ്റു. എസ്ഐ ശരത് സോമനും സിപിഒ അരുണിനുമാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്ക് തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം .

ഇതിനിടയിൽ നിസാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ സിപിഒ ഹരികൃഷ്ണൻ , അനീഷ് എന്നിവരെയും പ്രതി ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

തൃശൂർ :ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സിപിഒക്കും കുത്തേറ്റു. എസ്ഐ ശരത് സോമനും സിപിഒ അരുണിനുമാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്ക് തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം . ഇതിനിടയിൽ നിസാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ സിപിഒ ഹരികൃഷ്ണൻ , അനീഷ് എന്നിവരെയും പ്രതി ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.