പരാതിയുമായെത്തിയ യുവതിക്ക് അർധരാത്രി മെസേജ്; സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം;തുമ്പ പൊലീസ് സ്റ്റേഷനിലെ സന്തോഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്

Spread the love

തിരുവനന്തപുരം: പരാതി കൊടുക്കാൻ എത്തിയ യുവതിക്ക് അർദ്ധ രാത്രികളിൽ മൊബൈലിൽ സന്ദേശങ്ങളയച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം.

video
play-sharp-fill

തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. പണം നഷ്ടപ്പെട്ട യുവതി പരാതി നല്‍കാനാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവർ ഹോട്ടൽ ജീവനക്കാരിയാണ്.

അപ്പോഴായിരുന്നു ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് പെൺകുട്ടിയുടെ നമ്പർ വാങ്ങിയത്. തുടർന്ന് പാതിരാത്രികളിലും മറ്റും മെസ്സേജ് അയച്ചു ശല്യം ചെയ്തു എന്നാണ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതി കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group