video
play-sharp-fill

Friday, May 23, 2025
HomeLocalKottayamഗുണ്ടാബന്ധമുള്ള പോലീസുകാരുടെ പട്ടിക ആഭ്യന്തരവകുപ്പില്‍ ഭദ്രം; എല്ലാവരും ലോക്കല്‍ പോലീസില്‍ സുപ്രധാന ചുമതലകളില്‍;

ഗുണ്ടാബന്ധമുള്ള പോലീസുകാരുടെ പട്ടിക ആഭ്യന്തരവകുപ്പില്‍ ഭദ്രം; എല്ലാവരും ലോക്കല്‍ പോലീസില്‍ സുപ്രധാന ചുമതലകളില്‍;

Spread the love

 

തിരുവനന്തപുരം: പോലീസിലെ ഗുണ്ടാ ബന്ധം അന്വേഷണം വ്യാപിപ്പിക്കുന്നു.ഔദ്യോഗികമായി ശേഖരിച്ചത് 50ലേറെപേരുടെ പട്ടിക; ..^അങ്കമാലിയില്‍ ഗുണ്ടയുടെ വിരുന്നുണ്ണാൻ പോയി ശുചിമുറിയിലൊളിച്ച ഡിവൈഎസ്പിയെക്കാള്‍ വമ്പൻ മാഫിയാ ബന്ധമുള്ളവർ ഇപ്പോഴും യൂണിഫോമില്‍ സ്വൈര്യവിഹാരം നടത്തുന്നു.

ഇവരുടെ പട്ടിക കഴിഞ്ഞ വർഷം സംസ്ഥാന ഇൻ്റലിജൻസ് തയ്യാറാക്കിയതില്‍ ആകെ 54 പേരുണ്ട്. തിരുവനന്തപുരം സിറ്റി മുതല്‍ കാസർകോട് വരെ സുപ്രധാന ചുമതലകളില്‍ ഇവരുണ്ട്. മണല്‍, കരിങ്കല്‍ ഖനനം ഏറ്റവുമധികം നടക്കുന്ന പ്രദേശങ്ങളില്‍ പോസ്റ്റിംഗ് ചോദിച്ചുവാങ്ങിയാണ് ഇവരില്‍ പലരും ഇരിക്കുന്നത്.

54 പേരുടെ പട്ടികയില്‍ അഞ്ച് ഡിവൈഎസ്പിമാരാണ് ഉള്ളത്. അതേസമയം അഴിമതി – ക്രിമിനല്‍ പശ്ചാത്തലമുള്ള ഇൻസ്പെക്ടർമാർ 33 പേരുണ്ട് പട്ടികയില്‍. ബാക്കി എസ്‌ഐമാരുമാണ്. സിഐ മുതല്‍ ഡിവൈഎസ്പി റാങ്ക് വരെയുള്ളവരില്‍ നിന്നാണ് അതീവ കുഴപ്പക്കാരെന്ന് തിരിച്ചറിഞ്ഞവരുടെ പട്ടിക ഇൻ്റലിജൻസ് തയ്യാറാക്കിയത്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം റൂറല്‍ ജില്ലയിലെ ഒരു എസ്‌എച്ച്‌ഒ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടയുമായി ചേർന്ന് തമിഴ്നാട്ടില്‍ ക്വാറി നടത്തുന്നുവെന്ന റിപ്പോർട്ട് 2020ല്‍ തന്നെ സർക്കാരിന് കിട്ടിയിരുന്നു. വൻ വരുമാന സാധ്യതയുള്ള സ്റ്റേഷൻ വിടാതെ എസ്‌ഐ ആയും സിഐ ആയുമെല്ലാം ഇയാള്‍ ഇവിടെ തന്നെ തുടരുകയായിരുന്നു.

ഇയാളെ അടിയന്തരമായി സ്ഥലം മാറ്റാനും സ്വത്ത് സമ്ബാദനത്തില്‍ വിജിലൻസ് അന്വേഷണം നടത്താനും റേഞ്ച് ഡിഐജി റിപ്പോർട്ട് അയച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments