
കോട്ടയം : പൊലീസ് ചമഞ്ഞെ ത്തി അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞു ഗൃഹനാഥനോടു പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഗൃഹനാഥന്റെ മകളെയും തട്ടി പ്പുസംഘം വിളിച്ചു പണം കൈപ്പറ്റാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ചതു സമീപവാസിയായ വീട്ടമ്മയാണ്.
കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണെന്നും പാലക്കാട് അടിപിടി ഉണ്ടായ സംഭവത്തിൽ കേസ് ഉണ്ടെന്നും വാറന്റ് അയച്ചിട്ടും ഇതുവരെ കോടതിയിൽ ഹാ ജരാകാത്തതിനാൽ അറസ്റ്റ് ചെയ്യാൻ എത്തിയതാണെന്നുമാണു മാങ്ങാനത്തെ ഗൃഹനാഥ നോടു സംഘം പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് പിഴയടച്ചു തീർക്കാമെ ന്നു പറഞ്ഞാണു തട്ടിപ്പിനു ശ്രമിച്ചത്. സമീപവാസിയായ വീട്ടമ്മ ചോദ്യം ചെയ്തതോടെ രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു.
ഗൃഹനാഥനിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തു. ഇനി കണ്ടാൽ ആളെ തിരിച്ചറിയാൻ കഴിയുമെന്നാണ് ഗൃഹനാഥൻ പോലീസിനോട് പറഞ്ഞത്. തട്ടിപ്പുകാരുടെ രേഖാ ചിത്രം വരയ്ക്കുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നു. കോട്ടയവുമായി നല്ല ബന്ധമുള്ളവരാണ് വ്യാജ പോലീസ് വേഷത്തിലെത്തിയതെ ന്നാണ് സംശയിക്കുന്നത്.