ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി റീത്ത് വച്ച സംഭവം; 25 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Spread the love

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധം നടത്തിയ 25 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. കണ്ടൊണ്മെന്റ് പോലീസ് ആണ് കേസ് എടുത്തത്.

 

നിലവില്‍ 5 പ്രവർത്തകർ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. PDPP, ഉദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, പോലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. മന്ത്രി വസതിയുടെ ഗേറ്റ് തകര്‍ത്ത് 28000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നു എഫ്‌ഐ.ആരില്‍ പറയുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്നും എഫ്‌ഐആര്‍. നാല് പോലീസുകാരുടെ പരാതിയിലാണ് കേസ് എടുത്തത്.

 

വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നിരുന്നു. തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു.