പോലീസുകാരന്റെ അമ്മയുടെ വണ്ടി മാറ്റാന്‍ പറഞ്ഞ സീനിയര്‍ ഉദ്യോഗസ്ഥന് ജൂനിയറുടെ വക നെഞ്ചത്തിടി; കാർ പാർക്കിങ്ങിനെ ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ

Spread the love

 

തിരുവനന്തപുരം: നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നടുറോഡില്‍ തെരുവ് ഗുണ്ടകളെപ്പോലെ ഏറ്റുമുട്ടിയത് കേരളാ പോലീസിന് വന്‍ നാണക്കേടാകുന്നു.

video
play-sharp-fill

സംസ്ഥാന പോലീസ് ആസ്ഥാനത്തിന് തൊട്ടുമുന്നില്‍ വെച്ച് മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിശാഖിനെ, 2023 ബാച്ചിലെ ജൂനിയര്‍ പോലീസുകാരന്‍ കിരണ്‍ മര്‍ദ്ദിച്ച സംഭവം സേനയ്ക്കുള്ളില്‍ വിവാദമായിരിക്കുകയാണ്.

ട്രാഫിക് ഡ്യൂട്ടിക്കിടെ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. 15 വര്‍ഷത്തെ സര്‍വീസ് പരിചയമുള്ള വിശാഖ്, കാറിലുണ്ടായിരുന്ന സ്ത്രീയോട് വിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വണ്ടി അല്പം മുന്നോട്ട് മാറ്റിയിടാന്‍ മാന്യമായി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവര്‍ അത് അനുസരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പോലീസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്ന ഗാര്‍ഡ് ഡ്യൂട്ടി ചെയ്തിരുന്ന ജൂനിയര്‍ പോലീസുകാരനായ കിരണ്‍, തന്റെ അമ്മയോട് വണ്ടി മാറ്റാന്‍ പറഞ്ഞത് ചോദ്യം ചെയ്യുകയും വിശാഖിനോട് തട്ടിക്കയറുകയും ചെയ്തു.

‘വിഐപി റൂട്ടായതിനാലാണ് മാറ്റാന്‍ പറഞ്ഞത് അനിയാ’ എന്ന് വിശാഖ് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും, അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ജൂനിയര്‍ പോലീസുകാരന്‍ വിശാഖിന്റെ നെഞ്ചില്‍ കൈമുറുക്കി ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ കിരണിനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.