video
play-sharp-fill

ഓണക്കാലത്തെ തിരക്ക്; രാത്രി പട്രോളിങ്ങിൽ പരിഷ്കാരവുമായി പൊലീസ്; രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രി പട്രോൾ സംഘം ഫീൽഡിൽ ഉണ്ടാകണമെന്ന് നിർദേശം;  പകൽ ഡ്യൂട്ടി ചെയ്യുന്നവരെ രാത്രി പട്രോളിങ്ങിന് നിയോഗിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും തീരുമാനം

ഓണക്കാലത്തെ തിരക്ക്; രാത്രി പട്രോളിങ്ങിൽ പരിഷ്കാരവുമായി പൊലീസ്; രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രി പട്രോൾ സംഘം ഫീൽഡിൽ ഉണ്ടാകണമെന്ന് നിർദേശം;  പകൽ ഡ്യൂട്ടി ചെയ്യുന്നവരെ രാത്രി പട്രോളിങ്ങിന് നിയോഗിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും തീരുമാനം

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: രാത്രി പട്രോളിങ്ങിൽ പരിഷ്കാരവുമായി പൊലീസ്. ജനങ്ങൾ കൂടുതലെത്താൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും പട്രോളിങ് ശക്തമാക്കാനാണ് നിർദേശം. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറാണ് പരിഷ്കാരത്തിന് നിർദേശം നൽകിയത്. മദ്യ, മയക്കുമരുന്ന് ഉപയോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെയുൾപ്പടെ ഭാഗമായാണ് നിർദേശം. ഓണക്കാലമായതിനാൽ തിരക്ക് വർധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.

പകൽ ഡ്യൂട്ടി ചെയ്യുന്നവരെ രാത്രി പട്രോളിങ്ങിന് നിയോഗിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും തീരുമാനിച്ചു. പിസ്റ്റളും റൈഫിളും ആവശ്യമെങ്കിൽ കരുതണമെന്നും നിർദേശമുണ്ട്. മതിയായ പൊലീസുകാരില്ലാത്ത സ്റ്റേഷൻ പരിധിയിൽ തൊട്ടടുത്ത സ്റ്റേഷനുകളിലെ പട്രോളിങ് സംഘമെത്തണം. പട്രോളിങ്ങിനുള്ള ജീപ്പിൽ ഓഫീസർ ഉൾപ്പടെ നാല് പേരെങ്കിലും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രി പട്രോൾ സംഘം ഫീൽഡിൽ ഉണ്ടാകണം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പിങ്ക് പട്രോളിങ് സംഘം റോഡിൽ ഉണ്ടാകണം. ജില്ലാ പൊലീസ് മേധാവികൾ ഈ ഡ്യൂട്ടി രീതി ഫീൽഡ് പരിശോധന നടത്തി ഡിജിപിക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.