
കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കൂടാതെ ഷിംജിത വീഡിയോ ചിത്രീകരിച്ച ബസ്സിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. സംഭവം നടന്ന ദിവസം ഏഴ് വീഡിയോ ഷിജിത ചിത്രീകരിച്ചിരുന്നു.
ഈ വീഡിയോ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ കേസിൽ അത് ഏറെ നിർണായകമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാഥമിക ചോദ്യം ചെയ്യലിൽ ബസിൽ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ഷിംജിത ആവർത്തിക്കുന്നത്. എന്നാൽ ഇതു സാധൂകരിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല.
ദീപക്കിൻ്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചാൽ പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടാനാണ് നീക്കം. ഷിംജിതയുടെ പരാതിയിലെ അവ്യക്തതയും പോലീസ് പരിശോധിക്കുന്നുണ്ട്.



