
സ്വന്തം ലേഖകൻ
തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ, എസ്ഐയെ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ ജോണിന്റെ കൈക്കാണ് മുറിവേറ്റത്.
മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായത്. വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പ്രതി എസ്ഐയുടെ കൈക്ക് കടിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്ഐയുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ തമിഴ്നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികൾ ചേർന്നു പൊലീസ് വാഹനം തടഞ്ഞു.
എന്നാൽ ഇവരുടെ എതിർപ്പ് മറികടന്നാണ് സംഘം പ്രതിയെ വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.