പുതിയ തട്ടിപ്പ് ‘കെവൈസി അപ്ഡേഷൻ’ ബാങ്കിന്റെ പേരിൽ സന്ദേശം, ലിങ്ക് ക്ലിക്ക് ചെയ്‌താൽ പണം നഷ്ട്ടമാകും; മുന്നറിയിപ്പുമായി കേരള പോലീസ്

Spread the love

 

തിരുവനന്തപുരം∙ കെവൈസി അപ്‌ഡേഷൻ എന്ന പേരിലുള്ള വ്യാജ തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. കെവൈസി അപ്ഡേഷനെന്നു പറഞ്ഞു ബാങ്കിൽ നിന്നെന്ന പേരിലാണ് വ്യാജ സന്ദേശമെത്തുന്നത്.

 

ലിങ്കിൽ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ അക്കൗണ്ടും പണവും നഷ്ടപ്പെടും എന്ന് തെറ്റിധിരിപ്പിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

 

ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഒടിപി ലഭിക്കും. അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്‌ക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പോലീസ് വ്യക്തമാക്കി.

 

സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പോലീസ് പറഞ്ഞു.