video
play-sharp-fill

Friday, May 23, 2025
Homeflashവാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രക്കാരന്‍ ;സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ...

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രക്കാരന്‍ ;സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ നിമിഷങ്ങള്‍ക്കകം പിടികൂടി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വഹാബ് ; കൊറോണക്കാലത്ത് ഹീറോയായ വഹാബിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി

Spread the love

സ്വന്തം ലേഖകന്‍

കാസര്‍കോട്: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ വാഹന പരിശോധന നടത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരന്‍. തന്റെ സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്ന ബൈക്ക് യാത്രക്കാരനെ നിമിഷങ്ങള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടി സിവില്‍ പോലീസ് ഓഫീസറായ വഹാബ്.

സഹപ്രവര്‍ത്തകനെ ആക്രമിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനെ പിടികൂടിയ തളങ്കരയിലെ വഹാബിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ്. കൊറോണക്കാലത്ത് ഡ്യൂട്ടിക്കിടയിലും വിശുദ്ധമാസത്തില്‍ നോമ്‌ബെടുത്ത് ജോലി ചെയ്യുകയായിരുന്നു സിവില്‍ പോലീസ് ഓഫീസര്‍ പി എ വഹാബ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവാഴ്ച സഹപ്രവര്‍ത്തകന്‍ പിലിക്കോട് കാലിക്കടവിലെ സനോജി (29)നോടൊപ്പം ഉളിയത്തടുക്ക എസ് പി നഗറില്‍ വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിലായിരുന്നു വഹാബും ഉണ്ടായിരുന്നത്. വൈകിട്ട് 6.30 മണിയോടെ അമിത വേഗതയില്‍ വരികയായിരുന്ന ബൈക്കിന് കൈകാണിക്കുകയായിരുന്നു സനോജ്. എന്നാല്‍ നിമിഷ നേരം കൊണ്ട് പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു എരിയാല്‍ സ്വദേശിയായ 21 കാരന്‍ അജ്മല്‍.

ബൈക്ക് യാത്രക്കാരന്റെ ആക്രമണ്ത്തില്‍തലയിടിച്ച് സഹപ്രവര്‍ത്തകന്‍ വീഴുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പെലീസ് സംഘം നിഷ്‌ക്രിയരായി നില്‍ക്കുകയായിരുന്നു.അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അജ്മലും തെറിച്ചു വീണു. പോലീസുകാരെല്ലാം സനോജിനെ രക്ഷിക്കാന്‍ ഓടി കൂടിയപ്പോള്‍ വീണു കിടന്ന ബൈക്കുമെടുത്ത് അജ്മല്‍ പറ പറക്കുകയായിരുന്നു.

മറ്റ സഹപ്രവര്‍ത്തകരോട് സനോജിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ വഹാബ് പോലീസ് ബൈക്കുമെടുത്ത് കടന്നുകളഞ്ഞ യുവാവിനെ പിന്‍ന്തുടരുകയായിരുന്നു. വീഴ്ചയില്‍ ഇടത് കൈയ്യല്ലിനും ഇരു കൈക്കും പരിക്കേറ്റ അജ്മലിനെ വിദ്യാനഗര്‍ സ്റ്റേഡിയത്തിനടുത്ത് എത്തിയപ്പോള്‍ തന്നെ വഹാബ് പിന്തുടര്‍ന്ന് പിടികൂടി.

അപകചത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ പോലീസിലറിയിച്ച് ആശുപത്രിയിലെത്തിച്ചു. നോമ്പിന്റെ ക്ഷീണം പോലും വകവെക്കാതെയായിരുന്നു വഹാബ് തന്റെ ജോലി ചെയ്തത്. പ്രതിയെ നിമഷനേരങ്ങള്‍ക്കകം പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കേസ് തെളിയിക്കാന്‍ പൊലീസ് ഏറെ കഷ്ടപ്പെടുമായിരുന്നു.

തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സനോജിനൊപ്പൊം മംഗളൂരു ആശുപത്രിയിലേക്ക് പോയതും, തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് തടഞ്ഞതിനാല്‍ തിരിച്ച് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോയതും വഹാബ് തന്നെയായിരുന്നു. സംഭവത്തില്‍ വഹാബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. പ്രതി അജ്മലിനെ അറസ്റ്റ് ചെയ്തതായി വിദ്യാനഗര്‍ സി.ഐ വി വി മനോജ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments