
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യ ലഹരിയിലെത്തി യുവാവ് കട്ടോണ്ട് പോയത് പൊലീസ് വാഹനം. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശി ഗോകുൽ കടത്തി കൊണ്ട് പോയത്.
രാത്രി 11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി ഗോകുൽ വാഹനം എടുത്തു കടന്ന് കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പൊലിസുo കൂടി ഗോകുലിനെ കസ്റ്റഡിയിൽ എടുത്തു.