പൊലീസ് വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തില്‍ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; വാഹനത്തില്‍ എംഡിഎംഎ; സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധന

Spread the love

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പൊലീസ് വാഹന പരിശോധനയ്ക്കിടെ യുവാവ് കൊക്കയിലേക്ക് ചാടി.

video
play-sharp-fill

ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തുവെച്ചാണ് യുവാവ് കൊക്കയിലേക്ക് എടുത്ത് ചാടിയത്.
പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു.

പൊലീസ് വാഹന പരിശോധനയ്ക്കിടെ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത്. വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു.

ഗോവിന്ദചാമി ജയില്‍ ചാടിയതിന്റെ ഭാഗമായി പരിശോധന നടത്തുമ്പോഴായിരുന്നു ഷഫീഖ് പൊലീസിന് മുൻപിലെത്തിയത്.