video
play-sharp-fill
പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ

വയനാട്: എസ്പി ഓഫീസിൽ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷൻ. വയനാട് എസ്.പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ സൈബർസെല്ലിന്റെ ഭാഗമായി പ്രവർത്തിക്കവേ സഹപ്രവർത്തകരോട് സംസാരിച്ചതിന് ഓഫീസിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥൻ തന്നേട് മോശമായി പെരുമാറിയെന്നും , ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിലുള്ളത്.
സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ ഇതേ ഉദ്യോഗസ്ഥൻ ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയിലുണ്ട്. ഇപ്പോൾ വനിതാ സെല്ലിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ദിവസം കളട്രേറ്റിൽ നടന്ന വനിതാ കമ്മീഷൻ പരാതി അദാലത്തിൽ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി . പരാതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. എന്നാൽ പരാതി വളരെ ഗൗരവവവമുളളതാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ജില്ലാ പോലീസ് റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ എം. സി ജോസഫൈൻ പറഞ്ഞു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group