
സ്വന്തം ലേഖകൻ
മലപ്പുറം: വീട്ടുവളപ്പിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തിങ്കൾ രാത്രി ഒൻപതിനാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല. ചൊവ്വാഴ്ച ഫൊറൻസിക് വിഭാഗം എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കൂ.
കഴിഞ്ഞ 11ന് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. തുടർന്ന് ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീടിനു പിൻഭാഗത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കണ്ടെത്തിയ മൃതദേഹം യുവതിയുടെതാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.