ട്രെയിൻ യാത്രക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പക്കല്‍നിന്ന് തോക്കും,10 റൗണ്ട് തിരയും നഷ്ടമായി.  

Spread the love

 

 

തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥന്‍റെ പക്കല്‍നിന്ന് തോക്കും 10 റൗണ്ട് തിരയും നഷ്ടമായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തില്‍നിന്ന് മധ്യപ്രദേശ്, രാജസ്ഥാനിലേക്ക് പോയ ഐ.ആര്‍. ബറ്റാലിയനിലെ ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നാണ് ബാഗിലുണ്ടായിരുന്ന പിസ്റ്റളും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

 

 

 

സ്‌പെഷല്‍ ട്രെയിനിലെ കാബിനില്‍ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും ഇതിനിടെ തിരുവനന്തപുരത്തെ ഐ.ആര്‍ ബറ്റാലിയനില്‍ ഉള്‍പ്പെട്ട വിശാഖിന്റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥന്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് സൂചന.

 

 

 

 

സംഭവത്തിനു പിന്നില്‍ മദ്യപിച്ചുണ്ടായ ബഹളമാണെന്നും വിവരമുണ്ട്. കെ.എ.പി.(കേരള സായുധസേന) മൂന്നിലെ എ.എസ്.ഐയും കെ.എ.പി നാലിലെ എ.എസ്.ഐയും തമ്മിലാണ് തര്‍ക്കമുണ്ടായതത്രെ. ഇതിനിടയില്‍ സംഭവത്തില്‍ ഉള്‍പ്പെടാത്ത വിശാഖിന്‍റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥൻ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം. ട്രെയിനില്‍നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് പാൻട്രി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

ബാഗ് അന്വേഷിച്ച്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 10 അംഗ സംഘം മധ്യപ്രദേശില്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.