
സ്വന്തം ലേഖിക
തിരുവനന്തപുരം:പ്രതിയെ പിടിക്കാൻ പോയ പൊലീസ് ജീപ്പിൽ ടോറസ് ലോറിയിടിച്ച് പൊലീസുകാർക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചെ 2.30 ന് തിരുവനന്തപുരം ബാലരാമപുരം കൊടിനട ജംക്ഷനിലാണ് സംഭവം
പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്നും വെള്ളറടയിലേക്ക് പോയ പൊലീസ് ജീപ്പിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറി ഡിവൈഡർ മറികടന്ന് ദിശമാറിയെത്തി ഇടിച്ചത്. പോത്തൻകോട് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ മിഥുൻ, പ്രിൻസിപ്പൽ എസ്ഐ രാജീവ്, ഡ്രൈവർ മനീഷ് എന്നിവർക്കാണ് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ജീപ്പിൽ എയർബാഗ് ഉണ്ടായിരുന്നതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ലോറി ഡ്രൈവർ കളിയിക്കാവിള സ്വദേശി വിനയക്(24) നെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.