പൊലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് ഭീഷണി; കെഎസ്‌യുവിന്റെ സമരങ്ങളെ തടയാൻ വന്നാല്‍ പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്

Spread the love

കോഴിക്കോട്: പൊലീസ് മർദനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഉപവാസ വേദിയില്‍ പൊലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് ഭീഷണി.

കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ആണ് വേദിയില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കിയത്. കോഴിക്കോട് ടൗണ്‍ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച്‌ പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്.

കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാല്‍ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസംഗത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് മർദനത്തില്‍ പ്രതിഷേധിച്ച്‌ ഐജി ഓഫീസിന് മുന്നില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമര വേദിയിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.