തേക്ക് മരം മുറിച്ചു കടത്തി; കണ്ണൂരില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്

Spread the love

കണ്ണൂർ: പറമ്പിൽ അനധികൃതമായി കയറി തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിക്കടത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പോലീസ്. മനാസ് എന്നയാളുടെ പേരിലാണ് കേസ്.

കഴിഞ്ഞ ജൂലൈ 28-നാണ് പുഴാതി സ്വാമിമഠത്തിന് സമീപമുള്ള പറമ്പിൽ നിന്ന് ഏകദേശം 70,000 രൂപ വില വരുന്ന മരങ്ങൾ മോഷണം പോയത്. കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ പാസ്‌പോർട്ട് ഓഫീസിന് സമീപമുള്ള തേജസ് വീട്ടിൽ ജവഹറിന്റെ ഭാര്യ റോസ് ജവഹർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.