തൊണ്ടിമുതല്‍ കടത്താൻ ശ്രമിച്ച സംഭവം: ഡിവൈഎസ്‌പിയുടെ സ്ക്വാഡ് അംഗമായ പൊലീസുകാരന് സസ്പെൻഷൻ; നടപടി കാളിയാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ജയ്‌മോനെതിരെ

Spread the love

ഇടുക്കി: പൊലീസുകാരനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.

video
play-sharp-fill

ഇടുക്കി ജില്ലയില്‍ കടപ്പനക്കടുത്ത് കാളിയാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ജയ്‌മോനെതിരെയാണ് നടപടി.

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലാണ് സസ്പെൻഷൻ. നിലവില്‍ തൊടുപുഴ സ്റ്റേഷനില്‍ ഡിവൈഎസ്പി സ്ക്വാഡിലെ അംഗമാണ് ജയ്മോൻ. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിളാണ് ഇയാള്‍ എടുത്തുമാറ്റാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പത്തനംതിട്ട വരയന്നൂർ സ്വദേശി സുരേഷാണ് കഞ്ചാവ് ബീഡി വലിച്ച കേസില്‍ കസ്റ്റഡി വിട്ട് ഇറങ്ങി ജീവനൊടുക്കിയ സംഭവത്തില്‍, കോയിപ്രം സി.ഐ. ജി.സുരേഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഡിഐജി സസ്പെൻഷൻ ഉത്തരവിട്ടത്.

പൊലീസ് മർദ്ദനത്തില്‍ മനംനൊന്ത് സുരേഷ് ജീവനൊടുക്കിയെന്നാണ് കണ്ടെത്തല്‍. സസ്പെൻഷൻ പോരാ സി.ഐ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് ദളിത് സംഘനകളുടെ ആവശ്യം.