
എറണാകുളം: അമിത വേഗം ചോദ്യം ചെയ്യത് യുവാക്കളെ മർദിച്ചെന്ന പരാതിയില്‍, എറണാകുളം ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റണ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കള്‍ പരാതി നല്‍കിയിരുന്നു.
വൈപ്പിൻ ബീച്ചില്‍ നടക്കാൻ ഇറങ്ങിയ യുവാക്കള്‍ക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തില്‍ അതിവേഗത്തില്‍ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദ്ദിച്ചു എന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്കിയ റിപ്പോർട്ടിലാണ് നടപടിയെടുത്തിരിക്കുന്നത്.



