video
play-sharp-fill

മകനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട്  ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

മകനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

പട്‌ന: മകനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് എതിരെ നടപടി. മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി.

ശശിഭൂഷണ്‍ സിന്‍ഹ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദര്‍ഹാര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സ്‌റ്റേഷനില്‍ അര്‍ധനഗ്നനായി ഇരുന്ന ശശിഭൂഷണ് ഒരു സ്ത്രീ മസാജ് ചെയ്ത് നല്‍കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. മകനെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ടാണ് പോലീസ് ശരീരം മസാജ് ചെയ്യിപ്പിക്കുന്നത്. മകനെ മോചിപ്പിക്കണമെങ്കില്‍ ശരീരം മസാജ് ചെയ്ത് നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

സ്ത്രീ മസാജ് ചെയ്യുന്നതിനിടെ പോലീസ് അഭിഭാഷകനോട് സംസാരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കൂടാതെ മറ്റൊരു സ്ത്രീ ഇയാളുടെ കാല്‍ ചുവട്ടില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ എസ്പി ലിപി സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.