
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആര്യന്‍കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍ .അനന്തു (19),നിധിന്‍ (18) എന്നിവരാണ് പിടിയിലായത്.
ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്നലെയാണ് രാവിലെ 11.30നാണ് ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കളാണ് രണ്ട് തവണയായി പെട്രോള്‍ ബോംബ് എറിഞ്ഞത്. അതില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു സംഘം യുവാവിനെ കുത്തിപരുക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയതിന്റെ വൈര്യാഗത്തിലെന്നാണ് ആക്രമണമെന്നാണ് മൊഴി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
സ്റ്റേഷനിലേക്ക് എറിഞ്ഞ ബോംബ് പൊട്ടാത്തതിനാല്‍ ദുരന്തം ഒഴിവായി. ബിയര്‍കുപ്പിയില്‍ പെട്രോള്‍ നിറച്ചാണ് സംഘം എറിഞ്ഞത്.