പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന പറഞ്ഞ പാതിരിയെ നട്ടപാതിരയ്ക്ക് പോകാതെ നട്ടുച്ചയ്‌ക്കെങ്കിലും പോയി ഒന്ന് അറസ്റ്റ് ചെയ്യാമോ..? വിഴിഞ്ഞത്ത് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്‌ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി കവാടമായ മുല്ലൂരിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്‌ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ജനകീയ സമരസമിതിക്ക് നേരെ ലത്തീന്‍ അതിരൂപത സമരക്കാരുടെ നേതൃത്വത്തില്‍ നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുല്ലൂരിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത് .ഹിന്ദുസമൂഹത്തിന് ഹിന്ദു ഐക്യവേദി പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു.
ഭാരതത്തിന്റെ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്നും ഇത് യാദാര്‍ഥ്യമാകണമെന്നും പോര്‍ട്ട് വരണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ കേസെടുക്കുന്ന പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന പറഞ്ഞ പാതിരിയെ ‘നട്ടപാതിരയ്ക്ക് പോകാതെ നട്ടുച്ചയ്‌ക്കെങ്കിലും പോയി ഒന്ന് അറസ്റ്റ് ചെയ്യാമോ എന്നും ശശികല ചോദിച്ചു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ അഭിലാഷിനെയും ശശികല സന്ദര്‍ശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേര്‍ന്നതിനുമാണ് വിഴിഞ്ഞം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ശശികലക്ക് പുറമെ പരിപാടിയില്‍ പങ്കെടുത്ത കണ്ടാല്‍ അറിയാവുന്ന 700 പേര്‍ക്ക് എതിരെയും കേസ് ഉണ്ട്.എന്നാല്‍ ഗതാഗതം ബാരിക്കേടുകള്‍ വെച്ച് തടസ്സപ്പെടുത്തിയത് പൊലീസ് ആണെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നും ജനകീയ സമരസമിതി അറിയിച്ചു.
വിഴിഞ്ഞം സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികള്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു.