പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം; ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു

പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം; ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്.

കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് യുവാക്കള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതികള്‍ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ശേഷം രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിൽ ആർക്കും പരുക്കില്ല. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.