മൂന്ന് വര്‍ഷമായി കാത്തിരിപ്പില്‍; മാഞ്ഞൂര്‍ പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കൽ വീണ്ടും വൈകുന്നു

Spread the love

കോട്ടയം: മാഞ്ഞൂര്‍ പോലീസ് സ്റ്റേഷനിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അനിശ്ചിതത്വം തുടർരുന്നു. കല്ലറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 30 സെന്റ് ഭൂമിയിലും, 37 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 2250 ചതുരശ്ര അടിയുള്ള കെട്ടിടവുമാണ് മൂന്ന് വര്‍ഷത്തോളമായി ആഭ്യന്തര വകുപ്പിന്റെ കൈവശം ഉള്ളത്. എന്നിരുന്നാലും സ്റ്റേഷന്‍ ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.

സ്റ്റേഷന്‍ തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഭവിച്ച കാലതാമസമാണ് വൈകലിന് പ്രധാന കാരണമായി കാണപ്പെടുന്നത്. കെട്ടിടം പോലീസ് സ്റ്റേഷനായി ഉപയോഗിക്കാന്‍ അനുയോജ്യമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ വ്യക്തമായി. കെട്ടിടത്തില്‍ പ്രതികളെ സൂക്ഷിക്കുന്നതിനുള്ള സെല്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, ഓഫീസ് മുറി, ശൗചാലയം, ഓഫീസ് ഉപകരണങ്ങള്‍ എന്നിവ ഒരുക്കുന്നതിനുള്ള എസ്റ്റി മേറ്റ് എടുക്കുകയും ആഭ്യന്തര വകുപ്പിനു കൈമാറുകയും ചെയ്തിട്ട് ഒരുവര്‍ഷം കഴിഞ്ഞു.

സി.കെ. ആശ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഭരണാനുമതിയുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഫണ്ട് ലഭ്യമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ജനപ്രതിനിധികളും പ്രദേശവാസികളും മുന്നോട്ടുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group