പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാനെത്തിയത് എംഡിഎംഎയുമായി

Spread the love

കോഴിക്കോട് ഫറോക്കില്‍ വാഹനം സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുവരുന്നതനായി ചെന്നത് എൻഡിഎംഎയുമായി.നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അമൽ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്.ചൊവ്വാഴ്ച രാത്രി നല്ലളം പൊലീസ് വാഹന പരിശോധനയില്‍ അമൽ ദേവിന്റെ ബൈക്ക് പിടികൂടുകയായിരുന്നു.ബുധനാഴ്ച സ്റ്റേഷനിലെത്തിയ അമലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോള്‍ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.

video
play-sharp-fill