play-sharp-fill
പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെയും അമ്മയെയുമായി കൊടേക്കനാലിൽ ടൂർ പോണം: ആശുപത്രിയിൽ ബഹളം വച്ച യുവാവിന് പൊലീസ് സ്റ്റേഷനിൽ സുഖവാസം..!

പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെയും അമ്മയെയുമായി കൊടേക്കനാലിൽ ടൂർ പോണം: ആശുപത്രിയിൽ ബഹളം വച്ച യുവാവിന് പൊലീസ് സ്റ്റേഷനിൽ സുഖവാസം..!

സ്വന്തം ലേഖകൻ

അടിമാലി: പ്രസവദിവസം തന്നെ കുഞ്ഞിനെയും അമ്മയെയും കൂട്ടി കൊടേക്കനാലിൽ ടൂർ പോകണമെന്നാവശ്യപ്പെട്ട് യുവാവിന് പൊലീസ് സ്റ്റേഷനിൽ സുഖവാസം. അടിമാലി താലൂക്ക് ആസുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു യുവാവിനെ പൊലീസ് സ്‌റ്റേഷനിൽ സുഖവാസം നൽകിയ സംഭവം.
വെള്ളിയാഴ്ച വൈകിട്ടാണ് പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാൻ യുവാവും സുഹൃത്തും അടിമാലി ജനറൽ ആശുപത്രിയിൽ എത്തിയത്. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നവീനിന്റെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. ഇതിന്റെ സന്തോഷത്തിൽ അടുത്തുള്ള ബാറിൽ പോയി നവീനും കൂട്ടുകാരനും മദ്യപിച്ചെന്നാണ് റിപ്പോർട്ട്. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാനും ശ്രമം നടത്തി. ഇത് ജീവനക്കാർ തടഞ്ഞു. അതോടെ വാക്കുതർക്കവുമായി.

ഇതിന് പിന്നാലെയായിരുന്നു വിചിത്ര ആവശ്യവുമായി യുവാവ് രംഗത്തെത്തിയത്. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ഇന്നുതന്നെ കൊടൈക്കനാലിലേക്ക് ടൂർ പോകണമെന്നും ഉടനെ ഡിസ്ചാർജ് ചെയ്യണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തമാശയെന്നാണ് ആദ്യം ആശുപത്രി അധികൃതർ കരുതിയത്. പക്ഷേ യുവാവ് കാര്യമായിതന്നൊയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവർക്കെതിരേയും കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group