
കാപ്പ കേസ് പ്രതിയെ വിട്ടയച്ചില്ലെങ്കിൽ ഒല്ലൂര്‍ പൊലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കും ; ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പോയ സിഐക്ക് കുത്തേറ്റത് മൂന്ന് തവണ; സി ഐ ടിപി ഫർഷാദ് അപകടനില തരണം ചെയ്തതായി ഡിഐജി
തൃശ്ശൂര്‍: ആക്രമണ കേസിലെ പ്രതിയെ പിടിക്കുന്നതിനിടെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി പി ഫർഷാദിന് കുത്തേറ്റതെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസന്‍ ജോസ്. മൂന്ന് തവണ എസ്‌എച്ച്‌ഓയെ അനന്തു മാരി കുത്തി.
നിലവിൽ എസ്‌എച്ച്‌ഓ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനന്തു. ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്.
അഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തേക്ക് ഇയാളെ പിടിക്കാന്‍ എത്തിയപ്പോഴാണ് അനന്തു ആക്രമിച്ചത്. മദ്യപിച്ചിരുന്ന പ്രതിയും കൂട്ടാളികളും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് അനന്തു പോലീസിന് നേരെ കത്തി വീശിയത്. കാപ്പ പ്രകാരം ശിക്ഷയനുഭവിച്ചിട്ടുമുണ്ട് അനന്തു.
Third Eye News Live
0