video
play-sharp-fill
യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവം ; അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ

യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവം ; അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശംഖുമുഖം ബീച്ചിൽ വച്ച് യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടലിനെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരിൽ നിന്നും മോശം അനുഭവമുണ്ടായതായി പരാതിക്കാരിയായ ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.

‘പൊതുഇടം എന്റേതും’ എന്ന ബോധവത്കരണവുമായി സർക്കാർ നൈറ്റ് വാക്ക് സംഘടിപ്പിച്ചതിന്റെ പതിനൊന്നാം ദിവസമാണ് ശ്രീലക്ഷ്മിക്കും സുഹൃത്തുക്കൾക്കും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്നത്. ശംഖുമുഖം ബീച്ചിൽ രാത്രി പതിനൊന്നരക്ക് ഇരുന്നതാണ് പ്രകോപന കാരണം. പരാതി നൽകാൻ വലിയതുറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെയും വാദിയെ പ്രതിയാക്കുന്ന അവസ്ഥയായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ശ്രീലക്ഷ്മി ഇക്കാര്യം പുറത്തുവിട്ടതോടെയാണ് അധികൃതരും ഉറക്കം ഉണർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ ഇടപെടലിനെത്തുടർന്ന് പൊലീസ് വള്ളക്കടവ് സ്വദേശികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിനിയായ ശ്രീലക്ഷ്മി ബി.എഡ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.