
ഗുണ്ടകൾക്കെതിരെയും, ലഹരി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നിയമനടപടി; കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വ്യാപക പരിശോധന നടത്തി പോലീസ്; 28 പേരെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു.
ഗുണ്ടകൾക്കെതിരെയും, ലഹരി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും കാപ്പ പോലുള്ള നിയമ നടപടികൾ നേരിടുന്നതുമായ 300 ഓളം വ്യക്തികളുടെ വീടുകൾ പരിശോധിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

NDPS,Abkari,COTPA Act കള്‍ പ്രകാരം 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, വിവിധ വാറണ്ട് കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 28 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.171 ഓളം ലോഡ്ജുകളിലും,100 ഓളം വെടിമരുന്നുകള്‍ സൂക്ഷിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തി രേഖകള്‍ പരിശോധിച്ച് നിയമലംഘനങ്ങൾ നടന്നിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
കൂടാതെ ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും നിയോഗിച്ചിരുന്നു. ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.