play-sharp-fill
ഈ പൊലീസുകാരൻ ശരിക്കും മനുഷ്യനാണ്: വിരമിക്കലിലും മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ: റിട്ടയർമെന്റ് ആഘോഷങ്ങൾ ഒഴിവാക്കി തുക ദുരന്തബാധിതന് കൈമാറി; മാതൃകയായത് രാജാക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോയി എബ്രഹാം

ഈ പൊലീസുകാരൻ ശരിക്കും മനുഷ്യനാണ്: വിരമിക്കലിലും മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ: റിട്ടയർമെന്റ് ആഘോഷങ്ങൾ ഒഴിവാക്കി തുക ദുരന്തബാധിതന് കൈമാറി; മാതൃകയായത് രാജാക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോയി എബ്രഹാം

സ്വന്തം ലേഖകൻ

തൊടുപുഴ: പൊലീസുകാർ മനുഷ്യർ തന്നെയാണോ..? ലോക്കപ്പ് മർദനത്തിന്റെയും ക്രൂരതകളുടെയും വാർത്തകൾ കാണുമ്പോൾ ഓരോരുത്തരും ചോദിക്കുന്ന ചോദ്യമിതാണ്. എന്നാൽ, ഈ ചോദ്യങ്ങളെയെല്ലാം അസ്ഥാനത്താക്കി പൊലീസിന്റെ മനുഷത്വമുള്ള മുഖമായി മാറുകയാണ് ഈ സബ് ഇൻസ്‌പെക്ടർ. സർവീസിൽ നിന്നും വിരമിക്കുമ്പോഴുള്ള ആഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന അരലക്ഷത്തോളം രൂപ ദുരിതബാധിതന് വീട് വയ്ക്കാൻ കൈമാറിയാണ് രാജാക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോയി എബ്രഹാം മാതൃകയായിരിക്കുന്നത്.
പ്രളയ ദുരിതകാലത്ത് നാട്ടുകാർക്ക് സഹായം എത്തിക്കാനും, രക്ഷാപ്രവർത്തനത്തിലും ജോയി മുന്നിട്ടിറങ്ങിയിരുന്നു. ഇത്തരത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനിടയിലാണ് ജോയി തന്റെ റിട്ടയർമെന്റ് ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കാനായി തീരുമാനിച്ച.് ആഗസ്റ്റ് 31 ന് സർവീസിൽ നിന്നും വിരമിക്കുമ്പോൾ, ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി സൂക്ഷിച്ചിരുന്ന തുകയാണ് ഇത്തരത്തിൽ ദുരിതബാധിതനെ സഹായിക്കുന്നതിനായി നീക്കി വയ്ക്കുന്നത്.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പന്നിയാർകുടി സ്വദേശി ഗിരീഷിനാണ് ജോയി എബ്രഹാം തന്റെ കൈവശം സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ കൈമാറിയിരിക്കുന്നത്. ഗിരീഷിന്റെ വീട് അറ്റകുറ്റപണികൾക്ക് ഈ തുക വിനിയോഗിക്കും. മൂന്നാർ ഡിവൈ.എസ്പി സുനിൽ ബാബു സി.ഐ പി.കെ സാബു, എസ്.ഐ അനൂപ് മോൻ ,ജോയി എബ്രാഹാമിന്റെ ഭാര്യ റോസ് ലിറ്റ് ,മക്കൾ, മറ്റ് കുടുംബാഗങ്ങൾ, പോലിസ് അസോസിയേഷൻ ഭാരവാഹികളായ കെ.ജി പ്രകാശ് ,റഷീദ്, മനോജ് എന്നിവർ പങ്കെടുത്തു, ഗിരീഷിന്റെ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ,വസ്ത്രങ്ങൾ, തുടങ്ങിയവ എല്ലാം ജോയി എബ്രാഹാം വാങ്ങി നല്കി.