video
play-sharp-fill

‘എടാ എടീ വിളി പൊതുജനത്തിനോട് വേണ്ട’; പൊലീസ് അച്ചടക്കം പഠിക്കണം,മാന്യമായ ഭാഷ ഉപയോഗിക്കണം; പൊലീസിന്‍റെ മോശമായ പെരുമാറ്റം സഹിക്കേണ്ട ബാധ്യത പൊതുജനത്തിനില്ലെന്ന് ഹൈക്കോടതി

‘എടാ എടീ വിളി പൊതുജനത്തിനോട് വേണ്ട’; പൊലീസ് അച്ചടക്കം പഠിക്കണം,മാന്യമായ ഭാഷ ഉപയോഗിക്കണം; പൊലീസിന്‍റെ മോശമായ പെരുമാറ്റം സഹിക്കേണ്ട ബാധ്യത പൊതുജനത്തിനില്ലെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

എറണാകുളം : പൊലീസിന്‍റെ എടാ, എടീ വിളികൾ പൊതുജനത്തോടു വേണ്ടെന്ന് ഹൈക്കോടതി. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്‍റെ പേരിൽ തൃശൂർ ചേർപ്പ് പൊലീസ് തന്നെയും മകളെയും അപമാനിച്ചു എന്ന് ആരോപിച്ച് വ്യാപാരിയായ അനിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സിംഗിൾബെഞ്ചിന്റെ പരാമർശം.

പൊതു ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന് മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്നും അവരോട് പ്രതികളോടെന്ന പോലെ പെരുമാറരുതെന്നും കോടതി പോലീസിനെ ഓര്‍മ്മിപ്പിച്ചു. തെറ്റു ചെയ്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ മാത്രമാണ് പൊലീസിന് അധികാരമുള്ളത്.

പൊലീസിന്‍റെ മോശമായ പെരുമാറ്റം സഹിക്കേണ്ട ബാധ്യത പൊതുജനത്തിനില്ല. അതിനാൽ, പൊലീസിന്‍റെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും കോടതി വ്യക്തമാക്കി.

വ്യാപകമായിരിക്കുന്ന പൊലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്‍റെ പേരിൽ സംസ്ഥാനത്ത് പൊലീസ് അതിക്രമം വ്യാപകമാണെന്ന പരാതി പെരുകുന്നതായും കോടതി ചൂണ്ടിക്കാട്ടി.

പിങ്ക് പൊലീസിന്റേതുൾപ്പെടെയുള്ള വിവാദങ്ങൾ സേനയെ നാണം കെടുത്തിയതിനു പിന്നാലെയാണ് കോടതിയുടെ വിമർശനം.