video
play-sharp-fill
പീഡനകേസിലെ പ്രതിയും പൊലീസും തമ്മിൽ സംഘർഷം ;  എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച  പ്രതി ഒളിവിൽ , എസ്.ഐ ആശുപത്രിയിൽ

പീഡനകേസിലെ പ്രതിയും പൊലീസും തമ്മിൽ സംഘർഷം ;  എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച  പ്രതി ഒളിവിൽ , എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം പീഡനക്കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു.  പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കരിമഠം കോളനി സ്വദേശിയായ നിയാസാണ് രക്ഷപ്പെട്ടത്.

കരിമഠം കോളനിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ നിയാസിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതിയായ നിയാസും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിനെ തടയുകയായിരുന്നു. ശേഷം ഒരു ബിയര്‍ കുപ്പി പൊട്ടിച്ച്‌ നിയാസ്‌ സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം എസ്‌ഐയുടെ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിച്ചു.

ഇതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ ഇയാള്‍ കുപ്പികൊണ്ട് എസ്‌ഐയുടെ കൈയ്യില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടര്‍ന്ന് പോലീസും നിയാസിന്റെ സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷം തുടരുകയായിരുന്നു. സ്ഥലത്തുണ്ടായ ബഹളത്തിനിടെ നിയാസ് രക്ഷപ്പെടുകയായിരുന്നെന്നും നിയാസിന്റെ പിതാവ് തങ്ങള്‍കുഞ്ഞിനെയും സുഹൃത്ത് സുഭാഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പരിക്കേറ്റ എസ്‌ഐയെ പോലീസുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിവിധ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സംഘത്തെ കോളനിയില്‍ നിന്നും പുറത്തെത്തിച്ചത്. നിയാസിനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്