play-sharp-fill
പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം ; ഒളിവിലായിരുന്ന പോലീസുകാരൻ പിടിയിൽ

പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം ; ഒളിവിലായിരുന്ന പോലീസുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഫ് ഖാനെയാണ്
പത്തനംതിട്ട വനിത പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 16നാണ് സംഭവം. പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും കടന്നുപിടിക്കാൻ ശ്രമം നടത്തിയതോടെയാണ് ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് എസ്എച്ച്ഒ പ്രാഥമിക അന്വേഷണത്തിന്‍റെ വിവിരങ്ങൾ പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ അന്വേഷണം നടക്കുന്നതിനിടയിൽ ജീവനക്കാരി പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലും പരാതി നൽകി.

ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. ഇതിനൊപ്പം ഇന്നലെ ഡിവൈഎസ്പി തല അന്വേഷണം പൂർത്തിയാക്കി റിപ്പോ‍ർട്ട് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധക്ർ മഹാജന് സമർപ്പിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.

കേസന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ സജീഫ് ഖാനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.