സിപിഒ മുതല്‍ ഡിവൈഎസ്പിമാർ വരെ..! പോലീസില്‍ സ്വയംവിരമിക്കല്‍ അപേക്ഷ കൂടുന്നു; അപേക്ഷകരുടെ എണ്ണം അഞ്ഞൂറുകടന്നു; പിന്തിരിപ്പിക്കാൻ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ കടുത്തസമ്മർദം

Spread the love

കൊല്ലം: പോലീസില്‍ സ്വയംവിരമിക്കല്‍ അപേക്ഷ (വിആർഎസ്) കുന്നുകൂടുന്നു.

ജോലി സമ്മർദം അടക്കമുള്ള കാരണങ്ങളാല്‍ സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ പിന്തിരിപ്പിക്കാൻ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ കടുത്തസമ്മർദം തുടർന്നിട്ടും അപേക്ഷകരുടെ എണ്ണം അഞ്ഞൂറുകടന്നതായാണ് വിവരം.

സിപിഒ’മുതല്‍ ഡിവൈഎസ്പിമാർ വരെയുള്ളവർ ഇതിലുണ്ട്. നാലും അഞ്ചും തവണ അപേക്ഷ നല്‍കിയിട്ടും സ്വീകരിക്കാത്ത കേസുകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മുതല്‍ പോലീസ് സേനയില്‍ സ്വയം വിരമിക്കല്‍ അപേക്ഷകരുടെ എണ്ണം കുതിച്ചുയരുകയും 2023-ല്‍ സർവകാല റെക്കോഡിലെത്തുകയും ചെയ്തിരുന്നു. ഈ സമയത്ത്, പ്രശ്നപരിഹാരത്തിനായി ഒരു ദിവസത്തെ ക്ലാസ് നടത്തി.

ഒരുകൊല്ലംമുൻപ് ‘കാവല്‍ കരുതല്‍’ എന്നപേരില്‍ ഇതിനായി പുതിയ പദ്ധതി തുടങ്ങുകയും ചെയ്തു. പോലീസ് സ്റ്റേഷൻമുതല്‍ എഡിജിപിയുടെ ഓഫീസില്‍വരെ കമ്മിറ്റികള്‍ രൂപവത്കരിക്കാനും എല്ലാ വെള്ളിയാഴ്ചയും യോഗംചേർന്ന് ചർച്ചചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കാനുമായിരുന്നു നിർദേശം. ഇപ്പോള്‍ അപേക്ഷ നല്‍കുന്നവരെ ഉയർന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയ്ക്കു വിളിച്ച്‌, നേരിട്ട് ഉപദേശിക്കുന്നുണ്ട്.

ജോലിക്കുറവുള്ളയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റവും മറ്റും വാഗ്ദാനം ചെയ്യുകയും പതിവാണ്. എന്നിട്ടും അപേക്ഷകള്‍ കുറയുന്നില്ല.